Saturday, September 21, 2024
Saudi ArabiaTop Stories

1967 ലെ അതിർത്തിയിൽ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന് സൗദി കിരീടാവകാശി

റിയാദ് : 1967 ലെ അതിർത്തിക്കുള്ളിൽ ഫലസ്തീൻ രാഷ്ട്രം സ്ഥാപിച്ച് മിഡിൽ ഈസ്റ്റ് സംഘർഷത്തിന് ന്യായമായ പരിഹാരം ഉറപ്പാക്കി ഗാസയിൽ സ്ഥിരതയ്ക്കും ശാശ്വത സമാധാനത്തിനും കാരണമാകുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആവശ്യപ്പെട്ടു.

ഏതെങ്കിലും കാരണത്താൽ സിവിലിയന്മാരെ ലക്ഷ്യമിടുന്നതിനെ സൗദി അറേബ്യ ശക്തമായി നിരാകരിക്കുന്നതായി കിരീടാവകാശി വീണ്ടും പ്രഖ്യാപിച്ചു.

അന്താരാഷ്ട്ര മാനുഷിക നിയമം പാലിക്കേണ്ടതിന്റെ പ്രാധാന്യവും സിവിലിയന്മാർക്കും അവരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾക്കുമെതിരായ സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

വെള്ളിയാഴ്ച റിയാദിൽ നടന്ന ജിസിസി-ആസിയാൻ ഉച്ചകോടിയിൽ നടത്തിയ ഉദ്ഘാടന പ്രസംഗത്തിലാണ് കിരീടാവകാശി ഇക്കാര്യം പറഞ്ഞത്.

“ഞങ്ങൾ ഈ മീറ്റിംഗ് നടത്തുമ്പോൾ, ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമത്തിന്റെ വർദ്ധനയിൽ ഞങ്ങൾ വേദനിക്കുന്നു, അതിന്റെ വില നിരപരാധികളായ സാധാരണക്കാർ നൽകുന്നു,” എം ബി എസ്‌ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്