തേജ് ചുഴലിക്കാറ്റ് സൗദിയുടെ കാലാവസ്ഥയെ ബാധിച്ചേക്കും
അറബിക്കടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റിന്റെ ഫലമായി സൗദിയിൽ കാലാവസ്ഥാ വ്യതിയാനമുണ്ടായേക്കുമെന്ന് റിപ്പോർട്ട്.
ഇത് മൂലം ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ രാജ്യത്തിന്റെ ഭുരിപക്ഷം ഭാഗങ്ങളിലും മഴയും കാറ്റും അനുഭവപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം വാക്താവ് ഹുസൈൻ ഖഹ്താനി പറയുന്നു.
ഒമാനിനോട് ചേർന്ന റുബു ഉൽഖാലി, നജ്രാൻ, ശറൂറ, ഖർഖീർ എന്നിവിടങ്ങളിൽ ശക്തമായ മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ട്.
പല തീരപ്രദേശങ്ങളിലും തിരമാല ഉയരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണത്തിൽ സൂചിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa