മുംബൈ സിറ്റിയെ ഗോൾ മഴയിൽ മുക്കി അൽ ഹിലാൽ; മിട്രോവിച്ചിന്റെ ബൈസിക്കിൽ ഗോൾ കാണാം
റിയാദ്: എ എഫ് സി ചാംബ്യൻസ് ലീഗിൽ സൗദിയുടെ അൽ ഹിലാൽ മുംബൈ സിറ്റി എഫ് സിയെ മടക്കമില്ലാത്ത ആറ് ഗോളുകൾക്ക് തകർത്തു.
ഹാട്രിക്ക് ഗോളുകൾ നേടിയ മിട്രോവിച്ച് ആയിരുന്നു അൽ ഹിലാലിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്.
ഇനി നവംബർ 6ന് മുംബൈയിൽ വെച്ചാണ് അൽ ഹിലാലും മുംബൈ സിറ്റി എഫ് സി യും തമ്മിലുള്ള രണ്ടാം പാദ മത്സരം നടക്കുക.
അതേസമയം ഇന്നലെ ജിദ്ദയിൽ നടന്ന എ ഫ് സി ലീഗിലെ മറ്റൊരു മത്സരത്തിൽ ജിദ്ദ ഇത്തിഹാദ് ഇറാഖ് ക്ലബ്ബ് ഖുവ്വ അൽ ജവിയ്യയെ മടക്കമില്ലാത്ത ഒരു ഗോളിനു തോൽപ്പിച്ചു.
ഇന്ന്, ചൊവ്വ, എ എഫ് സി ലീഗിൽ റൊണാൾഡോയുടെ അൽ നസ്ർ ഖത്തരി ക്ലബ് അൽ ദുഹൈലിനെയും സൗദിയുടെ തന്നെ അൽഫൈഹ യു എ ഇയുടെ അൽ ഐനിനെയും നേരിടും.
മുംബൈ സിറ്റിക്കെതിരെ മിട്രോവിച്ച് നേടിയ ബൈസിക്കിൽ ഗോൾ കാണാം. വീഡിയോ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
