തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

വീണ്ടും റൊണാൾഡോ തരംഗം; ആവേശപ്പോരാട്ടത്തിൽ അൽ ദുഹൈലിനെ തോൽപ്പിച്ച് അൽ നസ്ർ

റിയാദ്: ഫുട്ബോളിലെ യഥാർത്ഥ GOAT താൻ തന്നെയെന്ന് വീണ്ടും തെളിയിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.

എ എഫ് സി ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ ദിവസം നടന്ന ആവേശപ്പോരാട്ടത്തിൽ ഖത്തർ ലീഗ് മുൻ നിരക്കാരായ അൽ ദുഹൈലിനെ അൽ നസ്ർ 4-3 നു തോൽപ്പിച്ചപ്പോൾ അതിൽ രണ്ടു ഗോളുകളും ഒരു ഗോൾ അസിസ്റ്റും റൊണാൾഡോയുടെ ബൂട്ടിൽ നിന്നായിരുന്നു പിറന്നത്. റോണാൾഡോയുടെ മനോഹരമായ വോളി ഗോൾ ഗാലറിയെ ആവേശം കൊള്ളിക്കുന്നതായിരുന്നു.

25 ആം മിനുട്ടിൽ റൊണാൾഡോയുടെ മനോഹരമായ അസിസ്റ്റിലൂടെയായിരുന്നു ടാലിസ്ക അൽ നസ് റിനു വേണ്ടി  ആദ്യ ഗോൾ നേടിയത്. തുടർന്ന് സാദിയോ മാനെ 56 ആം മിനുട്ടിലും റൊണാൾഡോ 61 ആം മിനുട്ടിലും 81 ആം മിനുട്ടിലും ഗോളുകൾ നേടി. പൊരുതിക്കളിച്ച അൽ ദുഹൈൽ 3 ഗോളുകൾ മടക്കി.

എ എഫ് സി ലീഗിലെ ഗ്രൂപ്പ് ഇ യിൽ ആദ്യ മൂന്ന് റൗണ്ടുകൾ കഴിഞ്ഞപ്പോൾ മൂന്നിലും ജയിച്ച് 9 പോയിന്റുകളുമായി അൽ നസ്ർ ആണ് ഇപ്പോൾ ലീഡ് ചെയ്യുന്നത്.

റൊണാൾഡോ നേടിയ രണ്ട് ഗോളുകളും ടാലിസ്കക്ക് ഗോളടിക്കാൻ റൊണാൾഡോ നല്കിയ മനോഹരമായ അസിസ്റ്റും കാണാം. വീഡിയോ





അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്