Friday, May 17, 2024
QatarTop Stories

ഖത്തർ വധ ശിക്ഷക്ക് വിധിച്ച എട്ട് ഇന്ത്യൻ എക്സ് നേവി ഓഫീസർമാരുടെ പേരു വിവരങ്ങളും എന്തിനാണ് വധ ശിക്ഷ വിധിച്ചതുമെന്നറിയാം

ദോഹ: ഖത്തർ കോടതി എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച വാർത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ പ്രധാന വാർത്തയായിരുന്നു.

ഖത്തർ ആർമിക്ക് ട്രെയിനിംഗും മറ്റു അനുബന്ധ സർവീസുകളും നൽകുന്ന പ്രൈവറ്റ് കമ്പനിയായ അൽ ദഹ്റ കംബനിയുടെ സബ് മറൈൻ പ്രൊജക്റ്റിൽ ജോലി ചെയ്യുകയായിരുന്നു എട്ട് പേരും. ഇസ്രായേലിനു വേണ്ടി ചാരപ്രവൃത്തി നടത്തി എന്ന ആരോപണത്തെത്തുടർന്നായിരുന്നു ഇവർ ഒരു വർഷം മുംബ് അറസ്റ്റിലായത് എന്ന് മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നു.

ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ്മ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് എന്നിവരാണ് പിടിക്കപ്പെട്ടത്.

ഇന്ത്യൻ സർക്കാരും നയതന്ത്ര ഉദ്യോഗസ്ഥരുമെല്ലാം ഈ കേസുമായി ബന്ധപ്പെട്ട് ഇടപെട്ടിട്ടുണ്ട്. അറസ്റ്റിലായവരെ മോചിപ്പിക്കാൻ നിയമപരമായ മാർഗങ്ങൾ തേടുകയാണെന്ന് കേന്ദ്രസർക്കാർ നേരത്തേ പറഞ്ഞിരുന്നു.

“ഖത്തറിൽ തടവിലാക്കിയ 8 ഇന്ത്യക്കാരുടെ കേസിലെ വധശിക്ഷയുടെ വിധിയിൽ ഞങ്ങൾ ഞെട്ടിപ്പോയി, വിശദമായ വിധിക്കായി കാത്തിരിക്കുകയാണ്. ഞങ്ങൾ കുടുംബാംഗങ്ങളുമായും ലീഗൽ ടീമുമായും സമ്പർക്കം പുലർത്തുന്നു, നിയമപരമായ എല്ലാ ഓപ്ഷനുകളും ഞങ്ങൾ പര്യവേക്ഷണം ചെയ്യുകയാണ്. ഞങ്ങൾ ഈ കേസിന് ഉയർന്ന പ്രാധാന്യം നൽകുന്നു, അത് സൂക്ഷ്മമായി പിന്തുടരുന്നു. എല്ലാ കോൺസുലർ, നിയമ സഹായങ്ങളും ഞങ്ങൾ തുടർന്നും നൽകും. ഞങ്ങൾ വിധി ഖത്തർ അധികൃതരുമായി ചർച്ച ചെയ്യും” – വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച പറഞ്ഞു,

ഖത്തറിന്റെ രഹസ്യാന്വേഷണ ഏജൻസിയായ സ്റ്റേറ്റ് സെക്യൂരിറ്റി ബ്യൂറോ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇവരെ അറസ്റ്റ് ചെയ്ത് സെപ്റ്റംബർ പകുതിയോടെയാണ് ഇന്ത്യൻ എംബസി ഇക്കാര്യം അറിഞ്ഞത് . സെപ്തംബർ 30 ന്, അവരുടെ കുടുംബാംഗങ്ങളുമായി ഹ്രസ്വമായി സംസാരിക്കാൻ അനുവദിച്ഛിരുന്നു. ഏതായാലും ഈ കേസിൽ എന്ത് നയതന്ത്ര നീക്കമായിരിക്കും നടക്കുക എന്ന ആകാംക്ഷയിലാണിപോൾ ലോകം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്