സൗദിയിലെ പ്രവാസികളുടെ പണമയക്കലിൽ കുറവ്
റിയാദ് : സൗദി അറേബ്യയിലെ പ്രവാസികളുടെ വ്യക്തിഗത പണമയയ്ക്കലിൽ 12.57 ശതമാനം ഇടിവ് രേഖപ്പെടുത്തി, 2022 സെപ്റ്റംബറിലെ 11.33 ബില്യൺ റിയാലുമായി (3.02 ബില്യൺ ഡോളർ) അപേക്ഷിച്ച് 2023 സെപ്തംബറിൽ 9.91 ബില്യൺ (2.64 ബില്യൺ ഡോളർ) ആയാണ് കുറഞ്ഞത്.
പ്രതിമാസ അടിസ്ഥാനത്തിൽ, കഴിഞ്ഞ ഓഗസ്റ്റ് മാസത്തെ 10.77 ബില്യൺ റിയാലുമായി (2.87 ബില്യൺ ഡോളർ) താരതമ്യപ്പെടുത്തുമ്പോൾ സെപ്റ്റംബറിൽ പ്രവാസികളുടെ പണമയയ്ക്കൽ എട്ട് ശതമാനം കുറഞ്ഞു.
2022 മൂന്നാം പാദത്തെ അപേക്ഷിച്ച് 2023 മൂന്നാം പാദത്തിൽ, പ്രവാസികളുടെ മൊത്തം പണമയയ്ക്കൽ 10 ശതമാനം ഇടിവ് രേഖപ്പെടുത്തി.
2022 ലെ ആദ്യത്തെ ഒൻപത് മാസങ്ങളിൽ പ്രവാസികൾ 111.42 ബില്യൺ റിയാൽ ആയിരുന്നു അയച്ചിരുന്നതെങ്കിൽ 2023 ലെ ആദ്യത്തെ ഒൻപത് മാസങ്ങളിൽ ഇത് 93.22 ബില്യൺ റിയാലായി കുറഞ്ഞിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa