ഫലസ്ഥീൻ ദുരിതാശ്വാസത്തിലേക്കുള്ള കിംഗ് സൽമാൻ റിലീഫ് ക്യാംബയിനിലേക്ക് സംഭാവനകളൊഴുകുന്നു
ഗാസ മുനമ്പിലെ പലസ്തീൻ ജനതയുടെ ദുരിതാശ്വാസത്തിനായുള്ള ജനകീയ കാമ്പെയ്‌നിൻ്റെ ഭാഗമായി കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിലേക്ക് സംഭാവനകൾ ഒഴുകുന്നു.
ഇത് വരെയായി 24 കോടിയിലധികം റിയാൽ സംഭാവനയായി ലഭിച്ച് കഴിഞ്ഞു. ചെറുതും വലുതുമായ സംഖ്യകളുമായി 3.94 ലക്ഷം പൊതു ജനങ്ങൾ ദുരിതാശ്വാസ നിധി ശേഖരണത്തിൽ ഭാഗമായി.
3 കോടി റിയാലുമായി സൽമാൻ രാജാവും 2 കോടി റിയാലുമായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും കാംബയിനിലേക്ക് സംഭാവന നൽകി ഉദ്ഘാടനം നിർവ്വഹിച്ചിരുന്നു.
സൽമൻ രാജാവും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഗാസയിലെ ജനതയെ സഹായിക്കുന്നതിനായി സാഹിം പ്ളാറ്റ്ഫോം വഴി പണം സ്വരൂപിക്കുന്നതിനുള്ള കാംബയിൻ ആരംഭിക്കുന്നതിനായി നൽകിയ ആഹ്വാനത്തിൻ്റെ പിറകെയായിരുന്നു സുമനസ്സുകൾ സംഭാവനകൾ നൽകിത്തുടങ്ങിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa