Saturday, September 21, 2024
Top StoriesWorld

അടങ്ങാത്ത ക്രൂരത; പരിക്കേറ്റവരെ കൊണ്ട് പോകുന്ന ആംബുലൻസുകൾക്ക് മേലും ആശുപത്രി കവാടത്തിലും റോഡിലൂടെ രക്ഷപ്പെടുകയായിരുന്ന സാധാരണക്കാർക്ക് മേലും ഇസ്രായേൽ ബോംബാക്രമണം; നിരവധി മരണം

ഗാസ: വെള്ളിയാഴ്ച വൈകുന്നേരം ഗാസ മുനമ്പിലെ അൽ-ഷിഫ ഹോസ്പിറ്റലിനു മുന്നിൽ പരിക്കേറ്റ നിരവധി ഫലസ്തീനികളെ വഹിച്ചുള്ള ആംബുലൻസുകളെ ലക്ഷ്യം വെച്ചുള്ള ഇസ്രായേൽ ബോംബാക്രമണത്തിൽ നിരവധി പേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തു.

ഇസ്രായേൽ യുദ്ധ വിമാനങ്ങൾ അൽ ഖുദ്സ് ആശുപത്രി പരിസരവും ലക്ഷ്യമാക്കിയതായും ഒന്നിലധികം സ്ഥലങ്ങളിൽ ആംബുലൻസുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ഫലസ്തീൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

റാഫ ക്രോസിംഗിലേക്ക് പോവുകയായിരുന്ന പരിക്കേറ്റവരെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ബോംബാക്രമണം നടത്തിയതെന്ന് ഗാസയിലെ പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശിഫ ആശുപത്രിയുടെ പ്രവേശന കവാടത്തിലും ബോംബാക്രമണം ഉണ്ടായി.

മറ്റൊരു അതി ക്രൂരമായ സംഭവത്തിൽ ഗാസയുടെ തീരദേശ പാതയിലൂടെ തെക്കോട്ട് രക്ഷപ്പെടുന്ന ഫലസ്തീനികൾക്ക് നേരെ റോഡിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെയുള്ള 14 ഫലസ്തീനികൾ ഉൾപ്പെടെയുള്ള കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.

റോഡിലൂടെ നീങ്ങുകയായിരുന്ന ഫലസ്തീനികൾക്ക് നേരെ നടന്ന ബോംബാക്രമണത്തിനു ശേഷം അവരുടെ മയ്യിത്തുകൾ റോഡിൽ ചിതറിക്കിടക്കുന്ന ദാരുണ രംഗം അൽ ജസീറ പുറത്ത് വിട്ടിരുന്നു.

ഇത് വരെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 9000 കവിഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്