തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballTop Stories

സൗദി ലീഗിൽ ഇന്ന് അൽ നസ്ർ – അൽ ഖലീജ് പോരാട്ടം

റിയാദ്: സൗദി പ്രോ ലീഗിലെ 12 ആം റൗണ്ടിൽ ഇന്ന് ക്രിസ്റ്റ്യാനോ റോണാൾഡോയുടെ അൽ നസ്ർ അൽ ഖലീജുമായി ഏറ്റ് മുട്ടും.

റിയാദ് അൽ അവ്വൽ പാർക്കിൽ സൗദി സമയം രാത്രി 9 മണിക്കായിരിക്കും മത്സരം നടക്കുക. സൗദി ലീഗിൽ 14 ആം സ്ഥാനത്താണ് അൽ ഖലീജെങ്കിലും അൽ നസ്‌റുമായുള്ള മുൻ മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്‌ച വെച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

സൗദി ലീഗിൽ അൽ നസ്ർ നിലവിൽ രണ്ടാം സ്ഥാനത്താണുള്ളത്. അൽ ഹിലാൽ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.

സൗദി ലീഗിൽ ഇന്ന് നടക്കുന്ന മറ്റു രണ്ട് മത്‌സരങ്ങളിൽ അബ്ഹ അൽ അഖ്ദൂദിനെയും (6 മണി), ഇത്തിഫാഖ് അൽ റാഇദിനെയും (9 മണി) നേരിടും.

ഇന്നലെ ലീഗിൽ നടന്ന ആവേശകരമായ മത്സരത്തിൽ ബെൻസിമയുടെ ഇത്തിഹാദ് മോശം ഫോമിലുള്ള അൽ ശബാബിനോട് മടക്കമില്ലാത്ത ഒരു ഗോളിനു തോറ്റിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്