തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

വീണ്ടും ഞെട്ടിച്ച് റൊണാൾഡോ; അൽ നസ്റിന് വിജയം; വീഡിയോ കാണാം

റിയാദ്: പ്രായം വെറും അക്കമാണെന്ന് തെളിയിച്ച് കൊണ്ട് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് മനോഹരമായ ഗോളുമായി സൂപർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.

സൗദി പ്രോ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ റൊണാൾഡോ നേടിയ ഒരു ഗോളിന്റെയും അസിസ്റ്റിന്റെയും പിൻ ബലത്തിൽ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്കാണ് അൽ നസ്ർ അൽ ഖലീജിനെ തോൽപ്പിച്ചത്.

26 ആം മിനുട്ടിൽ റൊണാൾഡോ നേടിയ റോക്കറ്റ് ഗോൾ 30 വയസ്സ് തികഞ്ഞതിനു ശേഷം റൊണാൾഡോ നേടുന്ന 400 ആമത്തെ ഗോൾ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്.

അൽ നസ് റിനു വേണ്ടി അയ്മറിക് ലാപോർട്ടെയായിരുന്നു 58 ആം മിനുട്ടിൽ റൊണാൾഡോയുടെ അസിസ്റ്റിലൂടെ ഗോൾ നേടിയത്.

ഇന്നലത്തെ വിജയത്തോടെ സൗദി ലീഗിൽ 28 പൊയിന്റോടെ അൽ നസ്ർ രണ്ടാം സ്ഥാനത്താണുള്ളത്.

റൊണാൾഡോയുടെ റോക്കറ്റ് ഗോൾ കാണാം.




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്