തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

കൊലപാതകക്കേസിൽ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

മക്ക: മക്ക പ്രവിശ്യയിൽ കൊലപാതകക്കേസിൽ പ്രതിയായ സൗദി പൗരന്റെ വധ ശിക്ഷ ഞായറാഴ്‌ച നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മാസിൻ ബിൻ അലി അൽ മാലികിയെയാണ് സൗദി പൗരൻ അബ്ദുല്ല ബിൻ ഹിലാൽ അൽ അംരിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.

രണ്ട് പേരും തമ്മിലുള്ള വാക്ക് തർക്കത്തെത്തുടർന്ന് പ്രതി ഇരയെ കത്തി കൊണ്ട് കുത്തുകയും അത് മരണത്തിലേക്ക് നയിക്കുകയുമായിരുന്നു.

പ്രതിയെ അറസ്റ്റ് ചെയ്ത സുരക്ഷാ വിഭാഗം പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കുകയും, കോടതി വിചാരണക്കൊടുവിൽ പ്രതിക്ക് വധശിക്ഷ വിധിക്കുകയുമായിരുന്നു.

പ്രത്യേക കോടതി വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതിനെത്തുടർന്ന് പ്രതിയുടെ ശിക്ഷാ വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും മക്ക പ്രവിശ്യയിൽ നവംബർ 5 ഞായറാഴ്‌ച പ്രതിയെ വധശിക്ഷക്ക് വിധേയനാക്കുകയും ചെയ്യുകയായിരുന്നുവെന്ന് മന്ത്രാലയ പ്രസ്താവനയിൽ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്