Tuesday, November 26, 2024
Saudi ArabiaTop Stories

സുരക്ഷിതസ്ഥാനങ്ങളിൽ കഴിയുക; മുന്നറിയിപ്പുമായി സൗദി സിവിൽ ഡിഫൻസ്

സൗദിയുടെ മിക്ക ഭാഗങ്ങളിലും തിങ്കൾ മുതൽ വ്യാഴം വരെ അതിശക്തമായ മഴയും വെള്ളപ്പാച്ചിലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശവുമായി സൗദി സിവിൽ ഡിഫൻസ്.

വെള്ളം ഒരുമിച്ചു കൂടുന്ന സ്ഥലങ്ങളിൽ നിന്നും ചതുപ്പുകളിൽ നിന്നും താഴ് വരകളിൽ നിന്നും ജനങ്ങൾ അകന്നു നിൽക്കണമെന്നും സുരക്ഷിതസ്ഥാനങ്ങളിൽ കഴിയണമെന്നും സിവിൽ ഡിഫൻസ് ഓർമിപ്പിച്ചു.

മക്ക, റിയാദ്, അസീർ, ജിസാൻ, അൽബാഹ, മദീന, തബൂക്ക്, അൽജൗഫ്, നോർതേൺ ബോഡർ, ഖസീം, ഷർഖിയ,ഹായിൽ തുടങ്ങിയ  പ്രവിശ്യകളിലെ വ്യത്യസ്ത ഭാഗങ്ങളിൽ ശക്തമായ മഴക്കും കാറ്റിനും പൊടിക്കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്.

വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലൂടെയും നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കണമെന്നും സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്