സൗദിയിലേക്ക് വീണ്ടും പുതിയ വിസയിൽ പോകാൻ ഉദ്ദേശിക്കുന്നവർ വിസ സ്റ്റാംബിംഗിന് പഴയ എക്സിറ്റ് പേപ്പർ സമർപ്പിക്കേണ്ടതുണ്ടോ ?
നേരത്തെ സൗദിയിൽ ജോലി ചെയ്ത് ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് മടങ്ങുകയും ശേഷം പുതിയ തൊഴിൽ വിസയിൽ സൗദിയിലേക്ക് തന്നെ പോകാൻ ഉദ്ദേശിക്കുകയും ചെയ്യുന്ന നിരവധിയാളുകൾ വിവിധ സംശയങ്ങൾ ഉന്നയിച്ച് അറേബ്യൻ മലയാളിയുമായി ബന്ധപ്പെടുന്നുണ്ട്.
ഇത്തരത്തിൽ പുതിയ വിസയിൽ പോകാൻ ഉദ്ദേശിക്കുന്നവർ വിസ സ്റ്റാമ്പ് ചെയ്യുമ്പോൾ
പഴയ എക്സിറ്റ് പേപ്പർ നാട്ടിലെ സൗദി കാര്യാലയത്തിൽ സമർപ്പിക്കേണ്ടതുണ്ടോ എന്നാണ് ചില പ്രവാസികൾ ഉന്നയിക്കുന്ന ഒരു പ്രധാന ചോദ്യം.
ഇത് സംബന്ധിച്ച് അറേബ്യൻ മലയാളി അന്വേഷണം നടത്തിയപ്പോൾ ഫൈനൽ എക്സിറ്റിൽ വന്ന് മൂന്ന് വർഷത്തിനു ശേഷമാണ് പുതിയ വിസയിൽ പോകുന്നതെങ്കിൽ പഴയ ഫൈനൽ എക്സിറ്റ് ഡീറ്റെയിൽസ് സമർപ്പിക്കേണ്ടതില്ല എന്നാണ് അറിയാൻ സാധിച്ചത്.
അതേ സമയം ഒരാൾ ഫൈനല്‍ എക്സിറ്റിൽ വരികയും 3 വർഷത്തിനുള്ളിൽ ആണ് അയാൾ പുതിയ തൊഴിൽ വിസയിൽ സൗദിയിലേക്ക് പോകാൻ ഉദ്ദേശിക്കുകയും ചെയ്യുന്നതെങ്കിൽ നിർബന്ധമായും അയാൾ പഴയ എക്സിറ്റ് പേപ്പർ, അല്ലെങ്കിൽ എക്സിറ്റിൽ വന്ന ഡീറ്റെയിൽസ് ഉള്ള ജവാസാത്ത് പ്രിന്റ്, നാട്ടിൽ വിസ സ്റ്റാമ്പിങ്ങിന് സമർപ്പിക്കുംബോൾ കൂടെ നൽകിയിരിക്കണം എന്നാണ് എ ആർ നഗർ കുന്നുംപുറം ജൗഫ് ട്രാവൽസ് എം ഡി സ്വാലിഹ് അറേബ്യന്മലയാളിയെ അറിയിക്കുന്നത്.
എങ്കിലും ഫൈനൽ എക്സിറ്റ് പേപ്പറോ ജവസാത്ത് പ്രിന്റോ കൈവശം ഇല്ലാത്തവർക്ക് സൗദിയിലെ മക്തബുകളുമായി ബന്ധപ്പെട്ട് അത് ചെറിയ നിരക്കിൽ ലഭ്യമാക്കി ട്രാവൽ ഏജൻസികൾ വിസ സ്റ്റാംബിംഗിനു സഹായം ചെയ്യുന്നുണ്ട്.
അതോടൊപ്പം, ഫൈനൽ എക്സിറ്റിൽ വന്നാൽ പിന്നീട് അടുത്ത വിസക്ക് പോകാൻ എത്ര സമയം കാത്തിരിക്കണം എന്ന സംശയം പല പ്രവാസികളും ഉന്നയിക്കുന്നുണ്ട്.
നിയമ പരമായി ഫൈനൽ എക്സിറ്റിൽ വന്നാൽ ഏത് സമയവും ഏത് വിസയിലും സൗദിയിലേക്ക് പോകാൻ സാധിക്കും എന്നാണ് വസ്തുത.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa