ഉംറ നിർവ്വഹിക്കാനെത്തിയ മലയാളി യുവതി മക്കയിൽ മരിച്ചു
മക്ക: വിശുദ്ധ ഉംറ കർമ്മം നിർവ്വഹിക്കാനെത്തിയ മുവാറ്റുപുഴ സ്വദേശിനിയായ യുവതി മക്കയിൽ മരിച്ചു.
പെരുമുറ്റം പടിഞ്ഞാറെച്ചാലിൽ അലിയാരുടെ മകൻ ഷാനിൻ്റെ ഭാര്യ സാലിമ മുഹമ്മദ് (24) ആണ് മരിച്ചത്.
സ്വകാര്യ ഉംറ ഗ്രൂപ്പിൽ നവംബർ ആദ്യം ആയിരുന്നു ഇവർ വിശുദ്ധ ഭൂമിയിലെത്തിയത്. ബുധനാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. പിതാവ് മുഹമ്മദ്, മാതാവ് ജാസ്മിൻ.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് മക്കയിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
