Friday, May 17, 2024
QatarTop StoriesWorld

ഗാ*സയിൽ 4 ദിവസത്തെ വെടി നിർത്തലിന് ഇസ്രായേൽ സർക്കാർ അംഗീകാരം

ഗാ*സയിൽ നാല് ദിവസത്തെ വെടിനിർത്തലിനും തടവിലാക്കിയ ബന്ദികളിൽ ചിലരെ മോചിപ്പിക്കുന്നതിനുമുള്ള ഖത്തറിന്റെ മധ്യസ്ഥതയിലുള്ള കരാറിന് ഇസ്രായേൽ സർക്കാർ അംഗീകാരം നൽകി.

വെടി നിർത്തൽ കാലയളവിൽ 150 ഫലസ്തീനികളെ ഇസ്രായേൽ ജയിലിൽ നിന്ന് മോചിപ്പിക്കാനും 50 ഇസ്രായേലി വനിതകളെയും കുട്ടികളെയും ഹമാസ് മോചിപ്പിക്കാനും ധാരണയായിട്ടുണ്ട്.

ഹമാസ് അധികമായി മോചിപ്പിക്കപ്പെടുന്ന ഓരോ 10 ബന്ദികൾക്കും ഒരു അധിക ദിവസം കൂടി വെടി നിർത്തൽ നടപ്പാക്കുമെന്ന് ഇസ്രായേൽ സർക്കാർ അറിയിച്ചു.

ഏകദേശം 240 ഇസ്രായേലികളെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

കരാറിന്റെ അർത്ഥം യുദ്ധം അവസാനിക്കുമെന്നല്ല, വെടി നിർത്തൽ അവസാനിച്ച ശേഷം ഇസ്രായേൽ സൈന്യം മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.

കുട്ടികളും സ്ത്രീകളും അടക്കം ഗാ*സയിൽ ഇത് വരെ 14,100 ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്