തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ സ്വന്തം നാട്ടുകാരനെ കൊന്ന വിദേശിയുടെ വധ ശിക്ഷ നടപ്പാക്കി

റിയാദ്: സ്വന്തം നാട്ടുകാരനെ കൊന്ന കേസിൽ റിയാദിൽ എത്യോപ്യക്കാരനെ വധ ശിക്ഷക്ക് വിധേയനാക്കിയതയി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

ജനറൽ ബീറോ ഫൈസൽ എന്ന എത്യോപ്യൻ പൗരനെയാണു നാസർ ഖാസിം അലി എന്ന മറ്റൊരു എന്ത്യോപ്യൻ പൗരനെ കൊലപ്പേടുത്തിയ കെസിൽ വധ ശിക്ഷക്ക് വിധേയനാക്കിയത്.

ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കത്തെത്തുടർന്ന് പ്രതി ഇരയെ കത്തി കൊണ്ട് നിരവധി തവണ കുത്തുകയും അത് മരണ കാരണമാകുകയുമായിരുന്നു.

പ്രതിയെ സുരക്ഷാ വിഭാഗം പിടി കൂടുകയും കുറ്റ കൃത്യം തെളിയുകയും കേസ് കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു.

വിചാരണക്കൊടുവിൽ പ്രതിക്ക് കോടതി വധ ശിക്ഷ വിധിക്കുകയും വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെക്കുകയും ചെയ്തതിനെത്തുടർന്ന് വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ഞായറാഴ്ച റിയാദിൽ പ്രതിയെ വധ ശിക്ഷക്ക് വിധേയനാക്കുകയും ചെയ്തതായി മന്ത്രാലയ പ്രസ്താവന വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്