സൗദിയിൽ നിന്ന് നാട് കടത്തപ്പെട്ട വിദേശി ആൾ മാറാട്ടം നടത്തി വീണ്ടും സൗദിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിൽ
ജിദ്ദ: ആൾ മാറാട്ടം നടത്തി ജിദ്ദ എയർപോർട്ട് വഴി സൗദിയിലേക്ക് കടക്കാൻ ശ്രമിച്ച വിദേശിയെ പിടികൂടിയതായി അധികൃതർ അറിയിച്ചു.
ഒരു പാകിസ്താൻ പൗരൻ ആണ് മറ്റൊരാളുടെ പാസ്പോർട്ട് ഉപയോഗിച്ച് സൗദിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായതെന്ന് ജവാസാത്ത് വ്യക്തമാക്കി.
ഇയാൾക്കെതിരെ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും ജവാസാത്ത് അറിയിപ്പിൽ വ്യക്തമാക്കുന്നു.
നേരത്തെ സൗദിയിൽ നിന്ന് പ്രവേശന വിലക്കേർപ്പെടുത്തി നാട് കടത്തപ്പെട്ട പലരും വീണ്ടും സൗദിയിലേക്ക് അനധികൃത മാർഗങ്ങളിലൂടെ പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ പിടിയിലായിരുന്നു.
ഫിംഗർ പ്രിൻ്റിൽ തട്ടിപ്പ് നടത്തിയും പാസ്പോർട്ടിൽ കൃത്രിമം കാട്ടിയുമെല്ലാം പാക്, അഫ്ഗാൻ പൗരന്മാർ സമീപ വാരങ്ങളിൽ സൗദിയിലേക്ക് കടക്കാൻ ശ്രമിച്ച് പിടിക്കപ്പെട്ടത് അറേബ്യൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
