സൗദിയിൽ നിന്ന് പുറത്ത് പോകുകയോ സൗദിയിലേക്ക് വരികയോ ചെയ്യുന്ന ഒരു യാത്രക്കാരന് കൈവശം എത്ര പണം സൂക്ഷിക്കാം ? വിശദീകരണവുമായി കസ്റ്റംസ്
ജിദ്ദ: സൗദിയിൽ നിന്ന് പുറത്ത് പോകുകയോ സൗദിയിലേക്ക് വരികയോ ചെയ്യുന്ന ഒരു യാത്രക്കാരനു കൈവശം സൂക്ഷിക്കാൻ അനുവദിക്കപ്പെട്ട തുക എത്രയാണെന്ന് സൗദി സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി ആവർത്തിച്ച് വ്യക്തമാക്കി.
ഒരു യാത്രക്കാരനു കൈവശം സൂക്ഷിക്കാവുന്ന പരമാവധി തുക 60,000 റിയാൽ വരെ മൂല്യമുള്ള തുകയാണ്. 60,000 റിയാലോ അതിൽ കൂടുതലോ തുക കൈവശം ഉണ്ടെങ്കിൽ അയാൾ അത് സംബന്ധിച്ച് ഒരു ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച് വെളിപ്പെടുത്തേണ്ടതുണ്ട് എന്നാണ് കസ്റ്റംസ് ഓർമ്മിപ്പിക്കുന്നത്.
ഇനി 60,000 സൗദി റിയാലോ അതിലധികമോ മൂല്യമുള്ള ആഭരണങ്ങളോ മറ്റു വിലപിടിപ്പുള്ള ലോഹങ്ങളോ കൈവശം വെക്കുകയാണെങ്കിലും യാത്രക്കാരൻ സൗദിയിൽ പ്രവേശിക്കുമ്പോഴോ പുറത്തുപോകുമ്പോഴോ ഒരു ഡിക്ലറേഷൻ ഫോം പൂരിപ്പിക്കേണ്ടതും വെളിപ്പെടുത്തേണ്ടതും ആവശ്യമാണെന്ന് സകാത്ത് അതോറിറ്റി കൂട്ടിച്ചേർത്തു.
അതേ സമയം ഒരു മുതിർന്ന യാത്രക്കാരനു സൗദിയിലേക്ക് ഫീസില്ലാതെ 200 സിഗരറ്റും 500 ഗ്രാം മഅസലും കൊണ്ട് വരാൻ അനുമതിയുണ്ടെന്നും കസ്റ്റംസ് അതോറിറ്റി മറ്റൊരു സംശയത്തിനു മറുപടിയായി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa