ജിദ്ദയിൽ മയക്ക് മരുന്ന് വിതരണം ചെയ്യുന്ന നാല് വിദേശികൾ അറസ്റ്റിൽ
ജിദ്ദ: മെതാംഫെറ്റാമൈൻ (ഷബു) എന്ന മയക്കുമരുന്ന് വിൽപ്പന നടത്തിയ നാല് ബംഗ്ലാദേശ് പൗരന്മാരെ ജിദ്ദ ഗവർണറേറ്റിലെ സുരക്ഷാ പട്രോളിംഗ് അറസ്റ്റ് ചെയ്തു.
അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും അവരെ ബന്ധപ്പെട്ട അതോറിറ്റിക്ക് റഫർ ചെയ്യുകയും ചെയ്തതായി ജിദ്ദ ഗവർണറേറ്റിലെ സുരക്ഷാ പട്രോളിംഗ് വ്യക്തമാക്കി.
മറ്റൊരു കേസിൽ ഖസീം മേഖലയിലെ സ്പെഷ്യൽ റോഡ് സെക്യൂരിറ്റി ഫോഴ്‌സ് പാരിസ്ഥിതിക നിയമം ലംഘിച്ച് വിൽപ്പനക്കായി വിറക് സൂക്ഷിച്ച സുഡാൻ പൗരനെ അറസ്റ്റ് ചെയ്തു.
ജിസാനിൽ അൽ-അർദ സെക്ടറിലെ ബോർഡർ ഗാർഡ് ഗ്രൗണ്ട് പട്രോളിംഗ് സംഘം 120 കിലോഗ്രാം ഖാത്ത് പിടിച്ചെടുത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa