തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ക്ലബ് ലോകകപ്പ് ടിക്കറ്റ് കൈവശം ഉള്ളവർക്ക് സൗദി അറേബ്യയിലേക്ക് ഇ വിസ

ജിദ്ദ: ഫിഫ ക്ലബ് ലോകകപ്പ് സൗദി അറേബ്യ 2023 ൽ പങ്കെടുക്കുന്ന ഫുട്ബോൾ പ്രേമികൾക്ക് സൗദി അറേബ്യയിലേക്കുള്ള യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള നീക്കത്തിൽ, വിദേശകാര്യ മന്ത്രാലയം, കായിക മന്ത്രാലയവുമായി സഹകരിച്ച് ഇലക്ട്രോണിക് വിസ പദ്ധതി അവതരിപ്പിച്ചു.

പദ്ധതി പ്രകാരം ഫിഫ ക്ലബ് ലോകകപ്പ് സൗദി അറേബ്യ 2023 ടിക്കറ്റ് ഉടമകൾക്ക് സൗദിയിലേക്ക് ഇലക്ട്രോണിക് എൻട്രി വിസ നൽകും.

ജിദ്ദയിലെ രണ്ട് സ്റ്റേഡിയങ്ങളിലായി നടക്കുന്ന ക്ലബ്ബ് ലോകക്കപ്പ് ഡിസംബർ 12 മുതൽ 22 വരെയുള്ള 10 ദിവസങ്ങളിലായി നടക്കും.

മാഞ്ചസ്റ്റർ സിറ്റി, ഫ്ലെമിംഗോ, സൗദിയുടെ ഇത്തിഹാദ്, ഈജിപ്തിന്റെ അൽ അഹ്ലി, ഓക്‌ലാന്റ് സിറ്റി, ക്ലബ് ലിയോൺ, ഉർവ റെഡ് ഡയമണ്ട്സ് എന്നീ ക്ളബുകൾ ആണ് ഫിഫ ക്ലബ് ലോകകപ്പ് കിരീടത്തിനായി മത്സരിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്