ജിദ്ദ പുസ്തക മേളക്ക് തുടക്കമായി
ജിദ്ദ: സൗദി ലിറ്ററേച്ചർ, പബ്ലിഷിംഗ്, ട്രാൻസ്ലേഷൻ കമ്മീഷൻ 400 പവലിയനുകളിലായി 1,000-ലധികം പ്രാദേശിക, അറബ് പ്രസിദ്ധീകരണശാലകളുടെ പങ്കാളിത്തത്തോടെ ജിദ്ദ പുസ്തകമേളയുടെ ഉദ്ഘാടനം പ്രഖ്യാപിച്ചു.
ഡിസംബർ 16 ശനിയാഴ്ച വരെ ജിദ്ദ സൂപ്പർഡോമിൽ ആണ് സാഹിത്യ സാംസ്കാരിക വിദ്യാഭ്യാസ പരിപാടികളുടെ അകംബടിയോടെ ബുക്ക് ഫെയർ നടക്കുക.
ദിവസവും രാവിലെ 11 മുതൽ അർദ്ധരാത്രി 12 വരെയും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ അർദ്ധരാത്രി 12 വരെയും മേള സന്ദർശകരെ സ്വീകരിക്കും.
സെമിനാറുകൾ, ഡയലോഗ് സെഷനുകൾ, ഒരു കൂട്ടം കവികൾ നയിക്കുന്ന കവിതാ സായാഹ്നങ്ങൾ, ശിൽപശാലകൾ എന്നിവയടക്കം വിവിധ പരിപാടികൾ മേളയിൽ നടക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa