യുദ്ധത്തിൽ ഇത് വരെ രക്തസാക്ഷികളായത് 17,674 ഫലസ്തീനികൾ
ഗാസ മുനമ്പിലും വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ആക്രമണം ആരംഭിച്ചതിന് ശേഷം രക്തസാക്ഷികളുടെ എണ്ണം 17,674-ലധികം ആയി ഉയർന്നതായും 49,300 പേർക്ക് പരിക്കേറ്റതായും ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേ സമയം ഒരു സ്ഥലവും സുരക്ഷിതമാകാത്ത വിധം ഇസ്രായേൽ സേന ബോംബാക്രമണം തുടരുകയാണ്.
ഏറ്റവും പുതിയ റിപ്പോർട്ടിൽ ഖാൻ യൂനുസിൽ ഒരു വീടിനു നേരെ നടത്തിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗാസ മുനമ്പിലെ യുദ്ധം രണ്ട് മാസം കൂടി നീണ്ടുനിൽക്കുമെന്ന് ഇസ്രായേലി ഉദ്യോഗസ്ഥർ ഇസ്രായേൽ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയെ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
