തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് സൗദിയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് വിദേശികൾ ജിദ്ദ എയർപോർട്ടിൽ പിടിയിൽ

ജിദ്ദ: അനധികൃതമായ രീതിയിൽ സൗദിയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പേരെ ജിദ്ദ എയർപോർട്ടിൽ പിടി കൂടിയതായി ജവാസാത്ത് അറിയിച്ചു.

രണ്ട് അഫ്ഗാൻ പൗരന്മാരെയാണ് വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് സൗദിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടി കൂടിയത്.

സമീപ വാരങ്ങളിൽ ഇത്തരത്തിൽ അനധികൃതമായി സൗദിയിലേക്ക് കടക്കാൻ ശ്രമിച്ച പലരെയും ജവാസാത്ത് പിടി കൂടിയിട്ടുണ്ട്.

ഇത്തരത്തിൽ സൗദിയിലേക്ക് കടക്കാൻ ശ്രമിക്കുന്നവർ നേരത്തെ സൗദിയിൽ നിന്ന് ഇഖാമ, തൊഴിൽ നിയമ ലംഘനങ്ങൾക്ക് നാട് കടത്തപ്പെട്ടവരായിരുന്നു എന്നത് ശ്രദ്ധേയമാണ്.

ഏതാനും ആഴ്ചകൾക്ക് മുംബ് ഫിംഗർ പ്രിൻ്റിൽ വരെ മാറ്റം വരുത്തി സൗദിയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പാകിസ്താനികളെ മദീന എയർപോർട്ടിൽ പിടി കൂടിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്