തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ വിദേശിയെ കൊലപ്പെടുത്തിയ സ്വദേശിയുടെ വധ ശിക്ഷ നടപ്പാക്കി

മക്ക പ്രവിശ്യയിൽ കൊലപാതകക്കേസിൽ പ്രതിയായ സൗദി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

അബ്ദുൽ അസീസ് ബിൻ സ്വാലിഹ് അൽ ഹമാദ് എന്ന സൗദി പൗരനെയാണ് അബ്ദുൽ ഖാലിഖ് മുഹമ്മദ് അശരിയാൻ എന്ന യമനി പൗരനെ കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷക്ക് വിധേയനാക്കിയത്.

പ്രതി ഇരക്ക് നേരെ നിറയൊഴിക്കുകയും അത് മരണത്തിലേക്ക് നയിക്കുകയുമായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത സുരക്ഷാ വിഭാഗം കുറ്റം സ്ഥിരീകരിക്കുകയും കേസ് കോടതിക്ക് റഫർ ചെയ്യുകയും ചെയ്തു.

വിചാരണക്കൊടുവിൽ കോടതി പ്രതിക്ക് വധ ശിക്ഷ വിധിച്ചു. പ്രതിയുടെ അനന്തരാവകാശികളിൽ ഒരാൾ പ്രായ പൂർത്തിയാകാത്തതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കുന്നത് വൈകിക്കുകയായിരുന്നു.

ഇപ്പോൾ അനന്തരാവകാശിക്ക് പ്രായ പൂർത്തിയാകുകയും ശിക്ഷയെ അനന്തരാവകാശിയും പിന്തുണക്കുകയും ചെയ്തു. തുടർന്ന് അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെക്കുകയും ചെയ്തതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും മക്കയിൽ തിങ്കളാഴ്ച വധ ശിക്ഷ നടപ്പാക്കുകയും ചെയ്‌തതായി മന്ത്രാലയ പ്രസ്താവനയിൽ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്