Thursday, May 15, 2025
Saudi ArabiaTop Stories

ജിദ്ദയിൽ ചൊവ്വാഴ്ച സ്കൂളൂകൾക്ക് അവധി

ജിദ്ദ: ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന നിരീക്ഷണത്തെത്തുടർന്ന് നാളെ – ചൊവ്വാഴ്ച – ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

അതേ സമയം മദ്രസതി പ്ലാറ്റ്‌ഫോം വഴി അധ്യയനങ്ങൾ “റിമോട്ട്” ആയി നടക്കുമെന്ന് ജിദ്ദ ഗവർണറേറ്റിലെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് എജ്യുക്കേഷൻ അറിയിച്ചു.

സ്കൂളുകളിലെ ജീവനക്കാർക്കും അവധി ബാധകമായിരിക്കുമെന്ന് അഡ്മിനിസ്ട്രേഷൻ അറിയിപ്പിൽ വ്യക്തമാക്കുന്നു.

മക്ക പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒന്പതു മുതൽ വൈകിട്ട് ഏഴു വരെ കനത്ത മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ഛിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്