ത്രില്ലിംഗ് ജയത്തോടെ ഇത്തിഹാദിൻ്റെ തേരോട്ടം ആരംഭിച്ചു
ക്ലബ് ലോകക്കപ്പ് ഫുടബോളിലെ ആദ്യ മത്സരത്തിൽ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് ന്യൂസിലാൻ്റിൻ്റെ ഓക് ലാൻ്റ് സിറ്റിയെ തകർത്ത് ഇത്തിഹാദിൻ്റെ തേരോട്ടം ആരംഭിച്ചു.
ആദ്യ പകുതിയിൽ റോമാരിഞ്ഞോയും കാൻ്റെയും ബെൻസിമയും ഇത്തിഹാദിനു വേണ്ടി ഗോളുകൾ നേടി.
ആകർഷകമായ കൗണ്ടർ അറ്റാക്കുകളും ശക്തമായ പ്രതിരോധവുമായിരുന്നു ഇത്തിഹാദിനെ എതിരാളികൾക്കെതിരെ ആധികാരിക വിജയം നേടാൻ സഹായിച്ചത്.
ഡിസംബർ 15 നു ഈജിപ്തിൻ്റെ അൽ അഹ്ലിയുമായിട്ടായിരിക്കും ഇത്തിഹാദിൻ്റെ അടുത്ത മത്സരം.
ക്ളബ് ലോകക്കപ്പിലെ നാല് വ്യത്യസ്ത ടൂർണമെൻ്റുകളിൽ ഗോളുകൾ നേടിയ ഏക താരം എന്ന നേട്ടം ഇന്ന് ബെൻസിമ കരസ്ഥമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
