തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ മകളെ കഴുത്തറുത്ത് കൊന്ന പിതാവിന്റ വധശിക്ഷ  നടപ്പാക്കി

കൊലപാതകക്കേസിൽ പ്രതിയായ സൗദി പൌരന്റെ വധ ശിക്ഷ റിയാദ് പ്രവിശ്യയിൽ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മുഹമ്മദ്‌ ബിൻ ഫലാഹ് അൽ മത്വിീരി  എന്ന സൗദി പൌരനെയാണ് തന്റെ മകൾ മുനയെ കൊലപ്പെടുത്തിയതിന് വധശിക്ഷക്ക്  വിധേയനാക്കിയത്.

പ്രതിയായ പിതാവ് മകളെ കത്തി കൊണ്ട് നിരവധി തവണ കുത്തുകയും ഒടുവിൽ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.

പ്രതിയെ അറസ്റ്റ് ചെയ്ത സുരക്ഷാ വിഭാഗം  കുറ്റകൃത്യം ചെയ്തതായി അന്വേഷണത്തിൽ സ്ഥിരീകരിക്കുകയും കേസ് കോടതിയിലേക്ക് റഫർ ചെയ്യുകയും സ്പെഷ്യൽ കോടതി വിചാരണക്കൊടുവിൽ പ്രതിക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.

വധ ശിക്ഷാ വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെക്കുകയും വിധി നടപ്പിലാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ചെയ്തതിനെത്തുടർന്ന്  വ്യാഴാഴ്ച, കുറ്റവാളിയെ വധശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്