സൗദിയിൽ ഡീസൽ വിലയിൽ വൻ വർദ്ധനവ്; ഈ മാസത്തെ അപ്ഡേറ്റ് ചെയ്ത എണ്ണ വില അറിയാം
റിയാദ്: സൗദി ആരാംകോ ഇന്ന് – ഞായറാഴ്ച, -ഗ്യാസോലിൻ, ഡീസൽ, ഗ്യാസ്, മണ്ണെണ്ണ എന്നിവയുടെ ജനുവരി മാസത്തെ റീട്ടെയിൽ വിലവിവരപ്പട്ടിക പ്രഖ്യാപിച്ചു.
പുതിയ അപ്‌ഡേഷനിൽ ഡീസൽ വിലയിൽ വൻ വർദ്ധനവ് ഉണ്ടായി എന്നത് ശ്രദ്ധേയമാണ്. ഇത് വരെ ഒരു ലിറ്റർ ഡീസലിന് 75 ഹലാല ആയിരുന്ന സ്ഥാനത്ത് ഇന്ന് മുതൽ ലിറ്ററിന് 1:15 ഹലാല ആയാണ് ഉയർത്തിയത്.
അതേ സമയം പെട്രോൾ വിലയിൽ മാറ്റമില്ല. 91 പെട്രോളിന് 2.18 റിയാലും, 95 പെട്രോളിന് 2.33 റിയാലും ആണ് ജനുവരിയിലെ വില.
എൽ പി ജി വില ലിറ്ററിന് 95 ഹലാലയും മണ്ണെണ്ണ വില ലിറ്ററിന് 93 ഹലാലായും ആണെന്ന് സൗദി ആരാംകോ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
