ഖാലിദ് അൽ ഫൈസൽ രാജകുമാരൻ ഓപ്പറേഷന് വിധേയനായി
ജിദ്ദ: മക്ക ഗവർണറും സൽമാൻ രാജാവിന്റെ പ്രധാന ഉപദേഷ്ടാവുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ ശസ്ത്രക്രിയക്ക് വിധേയനായി.
രാജകുമാരന്റെ കാലിന് നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ജിദ്ദ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു രാജകുമാരന്റെ ശസ്ത്രക്രിയ നടന്നതെന്ന് മക്ക എമിറേറ്റ്സ് വ്യക്തമാക്കി.
രാജകുമാരന്റെ ആരോഗ്യത്തിനും വേഗത്തിലുള്ള രോഗശമനത്തിനും വേണ്ടി നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രാർത്ഥനകൾ നടത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
