സൗദിയുടെ കൂറ്റൻ വിമാനം ഗാസക്കുള്ള സഹായവുമായി എത്തിയപ്പോൾ; വീഡിയോ
യുദ്ധക്കെടുതിയിൽ പ്രയാസപ്പെടുന്ന ഗാസയിലെ സഹോദരങ്ങൾക്കുള്ള സൗദിയുടെ സഹായവുമായി കുറ്റൻ വിമാനം ഈജിപ്തിലെ അൽ അരീഷ് എയർപോർട്ടിൽ ഇറങ്ങിയ രംഗം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
സൗദിയുടെ 38-ാമത് സഹായ വിമാനം അൽ-അരിഷ് വിമാനത്താവളത്തിൽ എത്തിയ രംഗം ആണ് ശ്രദ്ധേയമാകുന്നത്.
23 ടൺ സാധനം വഹിച്ച വിമാനം ഭക്ഷണം, മെഡിക്കൽ, പാർപ്പിട സാമഗ്രികൾ എന്നിവയുമായാണ് റിയാദിൽ നിന്ന് ഈജിപ്തിലേക്ക് പറന്നത്.
കിംഗ് സൽമാൻ റിലീഫ് സെൻ്ററിനു കീഴിൽ നടക്കുന്ന ജനകീയ ഫണ്ട് ശേഖരണത്തിലൂടെയാണ് ഗാസക്കുള്ള സഹായങ്ങൾ നൽകുന്നത്.
സൗദിയുടെ കൂറ്റൻ വിമാനം ഗാസക്കുള്ള സഹായവുമായി അൽ അരീഷ് എയർപോർട്ടിൽ എത്തിയ രംഗം കാണാം. വീഡിയോ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
