Friday, May 17, 2024
Top StoriesU A E

യു എ ഇ യിലേക്ക് ഇത് വരെ കാണാത്ത രീതിയിൽ നുഴഞ്ഞ് കയറാൻ ശ്രമിച്ച വിദേശികൾ പിടിക്കപ്പെട്ടു; വീഡിയോ

ഷാർജ കസ്റ്റംസ് പോർട്ടുകളിലൊന്നിലൂടെ രണ്ട് നുഴഞ്ഞുകയറ്റക്കാരെ കടത്താനുള്ള ശ്രമം തടഞ്ഞതായി ഷാർജ കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

രണ്ട് വാഹനങ്ങളുടെ പിൻഭാഗത്തെ ബംബറിനു പിറകിലായി പ്രൊഫഷണലായി സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് കൂടിൽ ഒളിപ്പിച്ചായിരുന്നു രണ്ട് നുഴഞ്ഞുകയറ്റക്കാരെ യു എ ഇയിലേക്ക് കടത്താൻ ശ്രമിച്ചത്.

ഏറ്റവും നൂതനമായ സ്കാനിംഗ്  ഉപകരണം വെച്ച് കാറുകൾ സ്കാൻ ചെയ്തപ്പോഴാണ്  രണ്ട് പേരെ അതി വിദഗ്ധമായി ഒളിപ്പിച്ച് വെച്ചതായി കാണാൻ സാധിച്ചത്.

നുഴഞ്ഞുകയറ്റക്കാർക്ക് തിരിച്ചറിയൽ രേഖകൾ ഇല്ലായിരുന്നുവെന്നും അവരെയും രണ്ട് വാഹനങ്ങളുടെയും ഡ്രൈവർമാരെയും നടപടിയെടുക്കാൻ യോഗ്യതയുള്ള അധികാരികൾക്ക് റഫർ ചെയ്തിട്ടുണ്ടെന്നും അധികൃതർ സൂചിപ്പിച്ചു.

അതി വിദഗ്ധമായി നുഴഞ്ഞ് കയറ്റക്കാർ യു എ ഇയിലേക്ക് കടക്കാൻ ശ്രമിച്ചത് പിടിച്ചപ്പോൾ;  വീഡിയോ.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്