സൗദിയിൽ സർണ്ണക്കടത്തിന് പിടിയിലായ വിദേശിക്ക് അഞ്ച് വർഷം ജയിൽ ശിക്ഷ
സൗദി എയർപോർട്ട് വഴി സ്വന്തം രാജ്യത്തേക്ക് സ്വർണ്ണം കടത്താൻ ശ്രമിച്ച വിദേശിക്ക് പബ്ലിക് പ്രോസിക്യൂഷൻ അഞ്ച് വർഷം തടവും മുതൽ കണ്ടെടുക്കലും ജയിൽ ശിക്ഷക്ക് ശേഷം നാട് കടത്തലും ശിക്ഷ വിധിച്ചു.
രണ്ട് കിലോഗ്രാം ഭാരമുള്ള 24 കാരറ്റിന്റെ 16 സ്വർണക്കട്ടികൾ ആയിരുന്നു ഇയാൾ ബാഗിനുള്ളിൽ ഒളിപ്പിച്ച് സൗദി എയർപോർട്ട് വഴി കടത്താൻ ശ്രമിച്ചത്.
കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരം ആയിരുന്നു പ്രതിക്ക് ശിക്ഷ വിധിച്ചത്. സൗദി സമ്പദ്‌വ്യവസ്ഥയെ തകർക്കാൻ തുനിയുന്ന ആരായാലും കഠിനമായ ശിക്ഷകൾ നേരിടേണ്ടി വരുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ സ്ഥിരീകരിച്ചു.
സൗദി എയർപോർട്ട് വഴി 60,000 റിയാലിലധികം മൂല്യം വരുന്ന പണമോ ലോഹങ്ങളോ മറ്റോ കൊണ്ട് പോകുകയോ കൊണ്ട് വരികയോ ചെയ്യുകയാണെങ്കിൽ അതിൻ്റെ ഡിക്ളറേഷൻ കസ്റ്റംസിൽ നടത്തേണ്ടതുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa