മക്ക പ്രവിശ്യയിൽ സൗദി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കി
മക്ക: കൊലപാതകക്കേസിൽ പ്രതിയായ സൗദി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
ഫായിസ് ബിൻ ളാഫിർ അൽ ബീഷി എന്ന സൗദി പൗരനെയാണ് സഅദ് അൽ ബീഷി എന്ന സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷക്ക് വിധേയനാക്കിയത്.
ഇരുവരും തമ്മിലുള്ള വാക്ക് തർക്കത്തെത്തുടർന്ന് പ്രതി ഇരയെ നിരവധി തവണ കുത്തുകയും അത് മരണ കാരണമാകുകയുമായിരുന്നു.
പ്രതിയെ പിടി കൂടിയ സുരക്ഷാ വിഭാഗം കേസ് കോടതിക്ക് റഫർ ചെയ്യുകയും കോടതി വിചാരാണക്കൊടുവിൽ പ്രതിക്ക് വധ ശിക്ഷ വിധിക്കുകയും ചെയ്തു.
വധ ശിക്ഷാ വിധിയെ അപ്പീൽ കോർട്ടും സുപ്രീം കോർട്ടും പിന്തുണക്കുകയും തുടർന്ന് വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ചെയ്തതിനെത്തുടർന്ന് പ്രതിയെ വ്യാഴാഴ്ച വധ ശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
