തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballTop Stories

അൽ നസ്ർ ചൈനയിൽ കളിക്കാതെ മടങ്ങുന്നു

ക്ലബിന്റെ നിയന്ത്രണത്തിലപ്പുറമുള്ള നിർ ഭാഗ്യകരമായ കാരണം കൊണ്ട് മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ ചൈനയിലെ ടീമിന്റെ രണ്ട് മത്സരങ്ങളും മാറ്റിവച്ചതായി അൽ-നസ്ർ ക്ലബ്ബും വിദേശ ക്യാമ്പ് സംഘടിപ്പിക്കുന്ന കമ്പനിയും പ്രഖ്യാപിച്ചു. ഇതേ തുടർന്ന് ടീം റിയാദിലേക്ക് മടങ്ങും.

ചൈനയിൽ ഒരു പുതിയ മത്സരത്തിന് എത്രയും വേഗം തീയതി നിശ്ചയിക്കാൻ സംഘാടകരുമായി ധാരണയായതായും അൽ-നസ്ർ ഔദ്യോഗിക പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

ജനുവരി 24 നും 28 നും ആയിരുന്നു അൽ നസ്ർ ചൈനയിൽ സൗഹൃദ മത്സരങ്ങൾ കളിക്കാൻ പദ്ധതിയിട്ടിരുന്നത്.

ചൈനയിലെത്തിയ അൽ നസ്റിനും റൊണാൾഡോക്കും വൻ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. മത്സരം മാറ്റി വെക്കേണ്ടി വന്നതിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായി അൽ നസ്ർ പ്രസ്താവനയിൽ പറഞ്ഞു.

അതേ സമയം റൊണാൾഡോയുടെ പരിക്ക് ആണ് മത്സരം മാറ്റി വെക്കാൻ കാരണം എന്നാണ് ചില മാധ്യമങ്ങൾ പങ്ക് വെക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്