Friday, May 17, 2024
Saudi ArabiaTop Stories

സൗദിയിൽ ട്രക്കും, ബസും ഓടിക്കുന്നവർ ശ്രദ്ധിക്കുക; നിയമലംഘനങ്ങൾ കണ്ടെത്താൻ ഓട്ടോമാറ്റിക് സംവിധാനം വരുന്നു

സൗദിയിൽ ഏപ്രിൽ 21 മുതൽ ട്രക്കുകളും ബസുകളും നടത്തുന്ന ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ പുതിയ ഓട്ടോമാറ്റിക് നിരീക്ഷണ കാമറകൾ വരുന്നു.

രാജ്യത്തുടനീളമുള്ള വിവിധ പ്രദേശങ്ങളിൽ സംവിധാനം പ്രാബല്യത്തിൽ വരുന്നതായി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി (ടിജിഎ) പ്രഖ്യാപിച്ചു.

ചരക്ക് ഗതാഗതം, ട്രക്ക് വാടകയ്‌ക്ക് നൽകൽ, അന്താരാഷ്ട്ര ബസ് സർവീസുകൾ, ബസ് വാടകയ്‌ക്കെടുക്കൽ എന്നിവയെല്ലാം പുതിയ സംവിധാനത്തിന് കീഴിൽ ഉൾപ്പെടും

ഗതാഗത സുരക്ഷ വർധിപ്പിക്കുക, , അതോറിറ്റി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ ട്രക്കുകളും, ബസുകളും, പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിർദേശം.

സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനും, അവയുടെ ക്രമം ഉറപ്പുവരുത്തുന്നതിനും, കാർബൺ പുറന്തള്ളുന്ന നിരക്ക് കുറയ്ക്കുന്നതിനും പുതിയ സംവിധാനം സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഓപ്പറേറ്റിംഗ് കാർഡ് ലഭിക്കാതെ ട്രക്കോ, ബസോ ഓടിക്കുക, കാലഹരണപ്പെട്ട കാർഡ് ഉപയോഗിച്ച് ഓടിക്കുക എന്നിവയെല്ലാം ഏപ്രിൽ 21 മുതൽ ഓട്ടോമാറ്റിക് ആയി നിരീക്ഷിക്കും.

രാജ്യത്തുടനീളമുള്ള എല്ലാ നഗരങ്ങളിലെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള വിഷൻ 2030 ന്റെ ഭാഗമായി, ഏറ്റവും പുതിയ സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കി ഗതാഗത സംവിധാനം വികസിപ്പിക്കുന്നതിനുള്ള പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് ഇത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa