തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദ് സീസൺ കപ്പ് ഹിലാലിന്

റിയാദ്: ഇന്നലെ രാത്രി നടന്ന ആവേശകരമായ ഫൈനലിൽ  മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് അൽ-നസ്റിനെ പരാജയപ്പെടുത്തി അൽ-ഹിലാൽ റിയാദ് സീസൺ കപ്പ് സ്വന്തമാക്കി.

17 ആം മിനുട്ടിൽ സാവിച്ചും 30 ആം മിനുട്ടിൽ സാലിം ദോസരിയുമാണ് ഹിലാലിനായി സ്കോർ ചെയ്തത്.

പരിക്ക് ഭേദമായി റൊണാൾഡോ വീണ്ടും കളത്തിലിറങ്ങിയെങ്കിലും അൽ നസ് റിനെ രക്ഷിക്കാനായില്ല.

അറബ് കപ്പ് ഫൈനലിൽ ഹിലാലിനെ തറപറ്റിച്ചത് ഒഴിച്ചാൽ പിന്നീട് നടന്ന എല്ലാ ഏറ്റു മുട്ടലുകളിലും അൽ നസ്ർ ഹിലാലിനോട് അടിയറവ് പറയുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്