തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballQatarTop Stories

ഏഷ്യൻ കപ്പിൽ ഇന്ന് അറബ് ഫൈനൽ

ദോഹ: അറബ്, ഏഷ്യൻ ഫുട്ബോൾ ആരാധകർ ഇന്നത്തെ ഏഷ്യൻ കപ്പ് ഫൈനലിനായി  ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ഇന്നത്തെ ഫൈനലിൽ ഖത്തറും എതിരാളികളായ ജോർദാനും തമ്മിൽ സൗദി സമയം വൈകുന്നേരം ആറ് മണിക്ക് അങ്കത്തിനിറങ്ങും.

ഇറാനെതിരായ ആവേശകരമായ സെമിയിൽ 3-2ന് വിജയിച്ചാണ് നിലവിലെ ചാമ്പ്യനും ആതിഥേയ രാജ്യവുമായ ഖത്തർ ഏഷ്യൻ കപ്പിൻ്റെ ഫൈനലിലെത്തിയത്.

ജോർദാൻ ടീം ദക്ഷിണ കൊറിയയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ്  ഫൈനലിലെത്തിയത്.

സൗദിയുടെ എസ്എസ്‌സി ചാനലിലും ബീഐഎൻ സ്‌പോർട്‌സ് ചാനലിലുമെല്ലാം മത്സരം വീക്ഷിക്കാവുന്നതാണ്

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്