തിങ്കളാഴ്‌ച, ജൂൺ 8, 2026
QatarTop Stories

ഹാട്രിക്ക് പെനാൽട്ടി ഗോളുകളോടെ ഏഷ്യൻ കപ്പ് ജേതാക്കളായി ഖത്തർ

ദോഹ: ഗാലറിയെ ആവേശത്തേരിലേറ്റിയ ഏഷ്യൻ കപ്പ് ഫൈനലിൽ ജോർദ്ദാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ഖത്തർ കിരീടം നില നിർത്തി.

22 ആം മിനുട്ടിലും 73 ആം മിനുട്ടിലും 95 ആം മിനുട്ടിലും ലഭിച്ച പെനാൽട്ടികളായിരുന്നു ഖത്തറിനെ കിരീട ധാരണത്തിലേക്ക് നയിച്ചത്.

അതി മനോഹരമായി വീറോടെ കളിച്ച ജോർദ്ദാനു 67 ആം മിനുട്ടിൽ യാസൻ്റെ ഒരു മനോഹര ഗോളിൽ തൃപ്തിപ്പെടേണ്ടി വന്നു.

ഏറെ ആവേശം നിറഞ്ഞ പോരാട്ടമായിരുന്നു ലുസൈൽ സ്റ്റേഡിയത്തിൽ അരങ്ങേറിയത്, എങ്കിലും ഖത്തറിനേക്കൾ അല്പം കൂടി കളിയിൽ മികച്ച് നിന്നത് ജോർദ്ദാൻ തന്നെയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്