തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഇരുപത് ദിവസം മുമ്പ് സൗദിയിൽ കടലിൽ കാണാതായ വ്യക്തിക്കായുള്ള തിരച്ചിൽ ഉപേക്ഷിച്ചു

റാബിഗ്: ഇരുപത് ദിവസം മുമ്പ് മസ്തൂറ കടലിൽ കാണാതായ 65 കാരൻ ഹമീദ് അളാഹിരിയെ കണ്ടെത്താനുള്ള ശ്രമം ഉപേക്ഷിച്ചതായി തിരച്ചിൽ വിഭാഗം അറിയിച്ചു.

കഴിഞ്ഞ 50 വർഷമായി മീൻ പിടിക്കാൻ കടലിൽ പോകുന്ന വ്യക്തിയായിരുന്നു ഹമീദ് അളാഹിരി.

ചെറുപ്പം മുതൽ ഉൾക്കടലിൽ പോയി മീൻ പിടിക്കൽ അദ്ദേഹത്തിന് ഹരമായിരുന്നുവെന്ന് റിപ്പോർട്ടുകൾ സുചിപ്പിക്കുന്നു.

അതേ  സമയം കാണാതായ വ്യക്തിക്ക് വേണ്ടി മയ്യിത്ത് നമസ്ക്കാരം നിർവ്വഹിക്കണമെന്ന് തിരച്ഛിൽ സംഘത്തലവൻ അറിയിച്ചു.

പരേതൻ അല്ലാഹുവിന്റെ അടുക്കൽ രക്തസാക്ഷിയാണെന്നും ഇത് വരെ തിരച്ചിലിൽ ഭാഗമായ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ബന്ധുക്കൾ പറഞ്ഞു.




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്