മഞ്ഞിൽ കുളിച്ച് സൗദിയിലെ ജബൽ അൽ ലൗസ് പർവ്വതം; വീഡിയോ കാണാം
സൗദിയിലെ തബൂക്ക് പ്രവിശ്യയിലെ ജബൽ അൽ ലൗസ് പർവ്വതവും സസ്യങ്ങളുടെ ശിഖിരങ്ങളും മഞ്ഞ് മൂടിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
ഇന്നലെ വൈകുന്നേരം മേഖലയിലെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞ് വീണതിനെത്തുടർന്ന് ആണ് ജബൽ അൽ ലൗസിൻ്റെ മുകളിൽ വെളുത്ത നിറത്തിൽ മൂടപ്പെട്ടതായി കാണപ്പെട്ടത്.
പ്രദേശത്ത് ഇന്നലെ പെയ്ത മഴയാണ് ഈ മനോഹരമായ ദൃശ്യം ഉണ്ടാകുന്നതിലേക്ക് നയിച്ചതെന്ന് അൽ ഇഖ്ബാരിയ ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
ജബൽ അൽ-ലൗസ് പ്രദേശം എല്ലാ വർഷവും ഡിസംബർ അവസാനത്തിലും ജനുവരിയിലും ഫെബ്രുവരിയിലും മാർച്ച് ആരംഭത്തിലും ഈ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കുന്നു.
ഈ പ്രദേശത്തെ താപ നില ചിലപ്പോൾ മൈനസ് 2 ഡിഗ്രിയിലേക്ക് വരെ താഴാറുണ്ട്. സൗദികളും വിദേശികളുമായി നിരവധിയാളുകൾ ഈ മഞ്ഞ് വീഴ്‌ച ആസ്വദിക്കാൻ എത്താറുണ്ട്.
ഇന്ന് രാവിലെ ജബൽ അൽ ലൗസ് പർവ്വത നിരകൾ മഞ്ഞിൽ മുടിയപ്പോൾ . വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
