സൗദി റോഷൻ ലീഗിലെ ഡിസംബറിലെ പ്ലയർ ഓഫ് ദി മന്ത് റൊണാൾഡോ
അൽ നസ്ർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി റോഷൻ ലീഗിലെ ഡിസംബറിലെ പ്ലെയർ ഓഫ് ദി മന്ത് അവാർഡ് ഏറ്റുവാങ്ങി.
ഇന്ന് അൽ-നസ്ർ, അൽ-ഫാതിഹ് മത്സരം ആരംഭിക്കുന്നതിന്റെ മുമ്പായിരുന്നു റൊണാൾഡോ അവാർഡ് ഏറ്റ് വാങ്ങിയത്.
ഡിസംബറിലെ റൗണ്ടുകളിൽ (16, 17, 18, 19) മത്സരത്തിലെ ടോപ് സ്‌കോററായും ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്താണ് റൊണാൾഡോ അവാർഡ് കരസ്ഥമാക്കിയത്.
അതേ സമയം സൗദി പ്രൊഫഷണൽ ലീഗ് “സൗദി റോഷെൻ” ൻ്റെ 20-ാം റൗണ്ടിൽ ഇന്ന് ശനിയാഴ്ച അൽ-റാസിലെ അൽ-ഹസ്ം ക്ലബ്ബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ-ഫയ്ഹ ടീം ആതിഥേയരായ അൽ-ഹസമിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
