തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

ഗോൾ ദാഹം തീരാതെ റൊണാൾഡോ; സൂപർ ഹെഡറുമായി ഓട്ടാവിയോ;  വീഡിയോ

സൗദി റോഷൻ ലോഗിലെ 20 ആം റൗണ്ടിലെ ആവേശകരമായ മത്സരത്തിൽ അൽ നസ്ർ 2-1 ന് അൽ ഫത്ഹിനെ തോൽപ്പിച്ചു.

സുപർ താരം ക്രിസ്ത്യാനോ റൊണാൾഡോയും ഒട്ടാവിയയും ആയിരുന്നു അൽ നസ് റിനു വേണ്ടി ഗോളുകൾ നേടിയത്.

17 ആം മിനുട്ടിൽ ആയിരുന്നു റൊണാൾഡോ ഗോൾ നേടിയത്.  29 ആം മിനുട്ടിൽ സാലിം നജ്ദിയിലൂടെ അൽ ഫത്‌ഹ് സമനില ഗോൾ നേടി.  എന്നാൽ 72 ആം മിനുട്ടിൽ സുൽത്താന്റെ സൂപർ പാസിൽ ഒട്ടാവിയോ നേടിയ അത്യുഗ്രൻ ഹെഡറിലൂടെ അൽ നസ് ർ വിജയം ഉറപ്പിക്കുകയായിരുന്നു.

നിലവിൽ സൗദി ലീഗിൽ ഒന്നാം സ്ഥാനത്ത് അൽ ഹിലാൽ ആണുള്ളത്. അൽ നസ്ർ രണ്ടാം സ്ഥാനത്തും അൽ അഹ് ലി മൂന്നാം സ്ഥാനത്തും അൽ ത ആവുൻ നാലാം സ്ഥാനത്തും നില കൊള്ളുന്നു. അതേ സമയം ബെൻസിമയുടെ ഇത്തിഹാദ് അഞ്ചാം സ്ഥാനത്താണുള്ളത്.

ഇന്നലെ നടന്ന മത്സരത്തിൽ അൽ ഫത്‌ ഹിനെതിരെ റോണാൾഡോയും ഒട്ടാവിയോയും ഗോളുകൾ നേടുന്ന വീഡിയോ കാണാം.





അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്