തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജ്യൂസ് വേൾഡ് നിസാർ ജിദ്ദയിൽ മരിച്ചു

ജിദ്ദയിലെ ജ്യൂസ് വേൾഡ്, മന്തി വേൾഡ് സ്ഥാപനങ്ങളുടെ മാനേജർ പി ഇ അബ്ദുൽ നിസാർ ജിദ്ദയിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.

മലപ്പുറം – എ ആർ നഗർ, കുന്നുംപുറം സ്വദേശിയാണ്. പാലമഠത്തിൽ എരണിപ്പുറം ചേക്കുട്ടി ഹാജിയാണ് പിതാവ്.

ജിദ്ദ കോർൺീഷിലെ സമീർ അബ്ബാസ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്.

ജിദ്ദയിലെ മത, സാമൂഹിക, റിലീഫ് പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണ നൽകിയിരുന്ന വ്യക്തിയായിരുന്നു നിസാർ.

മയ്യിത്ത് നാട്ടിൽ മറവ് ചെയ്യാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്