മംദൂഹ് ബിൻ സഊദ് രാജകുമാരൻ അന്തരിച്ചു
പ്രമുഖ സൗദി രാജകുടുംബാംഗം മംദൂഹ് ബിൻ സഊദ് ബിൻ അബ്ദുൽ അസീസ് ആൽ സഊദ് രാജകുമാരൻ അന്തരിച്ചു. സൗദി റോയൽ കോർട്ടാണ് രാജകുമാരന്റെ മരണ വാർത്ത ഔദ്യോഗികമായി പുറത്ത് വിട്ടത്.
1968 മുതൽ 1976 വരെയുള്ള കാലയളവിൽ പ്രമുഖ ക്ലബ് അൽ നസ്റിന്റെ കളിക്കാരനായി രാജകുമാരൻ തിളങ്ങിയിരുന്നു.
ഫുട്‌ബോളിൽ നിന്നും വിരമിക്കുന്നതിന് മുമ്പ് നിരവധി ചാമ്പ്യൻഷിപ്പുകളും കിരീടങ്ങളും നേടിയിട്ടുണ്ട്.. ഒന്നിലധികം കാലയളവിൽ അൽ-നസർ ക്ലബ്ബിൽ ഡയറക്ടർ സ്ഥാനം ഏറ്റെടുത്തു. കളിക്കളത്തിൽ നിന്നും അഡ്മിനിസ്ട്രേറ്റീവ് സ്ഥാനങ്ങളിൽ നിന്നും പിരിഞ്ഞ ശേഷവും, ക്ലബ്ബിനുള്ളിൽ ഓണററി അംഗമായി തുടർന്നു.
രാജകുമാരന്റെ മേലുള്ള ജനാസ നമസ്ക്കാരം ബുധനാഴ്‌ച റിയാദ് ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്‌ജിദിൽ വെച്ച് നടക്കും.
രാജകുമാരന്റെ മരണത്തിൽ അനുശോചിച്ച റോയൽ കോർട്ട് അദ്ദേഹത്തിന് പാപമോചനവും ദൈവീക കാരുണ്യവും സ്വർഗപ്രവേശനവും സാധ്യമാകട്ടെയെന്ന് പ്രാർത്ഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa