ദീർഘ യാത്ര പോകുന്നവർ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് സൗദി മുറൂർ
ദൈർഘ്യമേറിയ യാത്രകളിൽ ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള അഞ്ച് നടപടികൾ സൗദി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് വ്യക്തമാക്കി.
സുരക്ഷ ഉറപ്പാക്കുന്നതിനായി യാത്ര പുറപ്പെടുന്നതിന് മുമ്പ് കാലാവസ്ഥാ സാഹചര്യങ്ങൾ പരിശോധിക്കുക എന്നത് പ്രധാനമാണ്.
ഒരു സ്പെയർ ടയറിൻ്റെയും അതിൻ്റെ ടൂളുകളുടെയും ഫസ്റ്റ് എയ്ഡ് ബാഗിൻ്റെയും സാന്നിധ്യം ഉറപ്പാക്കുക എന്നതാണ് രണ്ടാമത്തെ കാര്യം.
മൂന്നാമതായി ശ്രദ്ധിക്കേണ്ടത്, റോഡ് മാപ്പുകൾ ഉപയോഗിക്കുകയും ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കുകയും ചെയ്യുക എന്നതാണ്.
വാഹനം പരിശോധിക്കുകയും, ലൈറ്റുകൾ, ചക്രങ്ങൾ, ബ്രേക്ക് എന്നിവ പരിശോധിച്ചുറപ്പ് വരുത്തുകയും ചെയ്യുക എന്നതാണ് നാലാമതായി ശ്രദ്ധിക്കേണ്ടത്.
ഏറ്റവും പ്രധാനപ്പെട്ട അഞ്ചാമത്തെ കാര്യം യാത്ര ആരംഭിക്കുന്നതിന് മുമ്പ് മതിയായ സമയം ഉറങ്ങുക എന്നതും ഇടക്കിടെ വിശ്രമിക്കുകയും ചെയ്യുക എന്നതാണ്.
പ്രവാസി മലയാളികളടക്കം നിരവധിയാളുകൾ മതിയായ ഉറക്കം ലഭിക്കാതെയും വാഹനം ശരിയാം വിധം പരിശോധിക്കാതെയും മറ്റും ദീർഘ യാത്ര നടത്തുകയും അത് പലപ്പോഴും അപകടത്തിൽ ചെന്ന് ചാടുകയും ചെയ്യുന്ന വാർത്തകൾ പലപ്പോഴും കേൾക്കാറുണ്ട്. ഈ സാഹചര്യത്തിൽ സൗദി മുറൂർ നൽകിയ മേൽ നിർദ്ദേശങ്ങൾ പാലിക്കുന്നത് സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുമെന്നത് തീർച്ചയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa