തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ഗാർഹിക തൊഴിലാളി വിസ അനുവദിക്കുന്നതിന് അവിവാഹിതർക്ക് ആവശ്യമായ പ്രായം നിശ്ചയിച്ച് മുസാനെദ്

ഒരു അവിവാഹിതനായ സൗദി പൗരന്/പൗരക്ക് ഗാർഹിക തൊഴിലാളി വിസ അനുവദിക്കുന്നതിന് ആവശ്യമായ പ്രായം നിർണയിച്ച് മുസാനെദ് പ്ളാറ്റ്ഫോം.

റിക്രൂട്ട്‌മെൻ്റ് ചട്ടങ്ങൾ അനുസരിച്ച്, ഒരു ഗാർഹിക തൊഴിലാളി വിസ ലഭിക്കുന്നതിന് ഒരു പുരുഷനും/സ്ത്രീക്കും 24 വയസ്സ് തികയേണ്ടതുണ്ട് എന്നാണു മുസാനെദ് വ്യക്തമാക്കുന്നത്.

ഇത് സംബന്ധിച്ച് ഒരു സൗദി പൗരൻ ഉന്നയിച്ച സംശയത്തിനു മറുപടി നൽകുകയായിരുന്നു മുസാനെദ് പ്ളാറ്റ്ഫോം.

അതേ സമയം അംഗീകൃത റിക്രൂട്ട്‌മെൻ്റ് ചട്ടങ്ങൾക്കനുസൃതമായി അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഗാർഹിക തൊഴിലാളി വിസ നേടാനുള്ള നിങ്ങളുടെ യോഗ്യത നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ് എന്നും മുസാനെദ് ഓർമ്മിപ്പിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്