അൽ നസ്റിന് വിജയം; റൊണാൾഡോക്കെതിരെ അന്വേഷണം
സൗദി പ്രോ ലീഗിലെ 21 ആം റൗണ്ട് മത്സരത്തിൽ അൽ നസ്ർ 3 – 2 ന് അൽ ശബാബിനെ തോൽപ്പിച്ചു.
റൊണാൾഡോ പെനാൽട്ടിയിലൂടെ മത്സരത്തിലെ ആദ്യ ഗോൾ നേടിയപ്പോൾ ടാലിസ്ക രണ്ട് ഗോളുകൾ നേടി അൽ നസ്റിനെ വിജയത്തിലേക്ക് നയിച്ചു.
സൗദി ലീഗിൽ അൽ ഹിലാലിന് പിറകിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ അൽ നസ്ർ ഉള്ളത്. അൽ ശബാബ് 11 ആം സ്ഥാനത്തും.
അതേ സമയം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ-ഷബാബ് ആരാധകർക്ക് മുന്നിൽ നടത്തിയ അധാർമ്മിക പ്രവർത്തനത്തെക്കുറിച്ച് സൗദി ഫുട്ബോൾ അച്ചടക്ക സമിതി അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എതിർ ടീമിൻ്റെ ആരാധകർക്ക് മുന്നിൽ റൊണാൾഡോ മോശം നീക്കം നടത്തുന്നതായി രേഖപ്പെടുത്തിയ വീഡിയോ ക്ലിപ്പുകൾ അച്ചടക്ക സമിതി പരിശോധിക്കുമെന്ന് വൃത്തങ്ങൾ വിശദീകരിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
