Thursday, November 14, 2024
Saudi ArabiaTop Stories

സൗദിയിലെ ജിന്നുകളുടെ താഴ്വരയിൽ എത്തിയ സൗദി സാഹസികൻ തനിക്കുണ്ടായ ഭയാനകമായ അനുഭവങ്ങൾ വെളിപ്പെടുത്തിയത് വായിക്കാം

സാഹസികനായ മുബാറക് അൽ-ഹാഫി ഹായിലിനു വടക്കുള്ള ഉപേക്ഷിക്കപ്പെട്ട ഒരു ഗ്രാമത്തിൽ നടന്ന ഭയാനകമായ അനുഭവ കഥകൾ വെളിപ്പെടുത്തിയത് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആൾത്താമസമില്ലാത്ത മൺ വീടുകളും ഉപേക്ഷിക്കപ്പെട ഒരു പള്ളിയും ഉള്ള ഒരു ഗ്രാമമായിരുന്നു അതെന്ന് മുബാറക് വ്യക്തമാകുന്നു.

ഇത് ജിന്നുകൾ നിറഞ്ഞ ഒരു താഴ്വരയാണെന്നും അതിലൂടെ പോയാൽ അവർ അവിടെ കുടുങ്ങുമെന്ന് പലരും പറഞ്ഞിട്ടുണ്ട്. അത് തനിക്ക് അവിടേക്ക് പോകാനുള്ള പ്രേരണയായി മുബാറക് പറഞ്ഞു.

”അവസാനമായി ഞാൻ ബന്ധപ്പെട്ടവർക്ക് മെസേജ് അയച്ചു. പുലർച്ചെ എന്നെ കാണാതാകുകയാണെങ്കിൽ സംഗതി കഴിഞ്ഞു എന്ന് കണക്കാക്കിയാൽ മതി എന്ന്”.

”ഞാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുകയായിരുന്നു, എന്നാൽ മൊബൈൽ നെറ്റ് വർക്ക് ഇല്ലായിരുന്നു രാത്രി രണ്ട് മണിയായി. യാതൊരു ശബ്ദവും കേൾക്കുന്നില്ല”..

”പിന്നീട് ഞാൻ മൊബൈലിൽ അവിടെയുള്ള ദൃശ്യങ്ങൾ പകർത്താൻ തുടങ്ങി. എന്നാൽ ഒന്നും കാണുന്നില്ല. പക്ഷേ ലളിതമായ ചലന ശബ്ദങ്ങള് ഞാന് കേൾക്കുന്നു”,

”ചെറിയ ഉരുളൻ കല്ലുകൾ എൻ്റെ നേരെ വരുന്നു. ശ്വസന ശബ്ദം ഞാൻ കേൾക്കുന്നു. മൂളുന്ന ശബ്ദവും ഞാൻ കേട്ടു. അവർ എനിക്ക് ചുറ്റും ഉണ്ടെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ ഞാൻ കണ്ടില്ല. എന്നാൽ പിന്നീട് വീഡിയോ പരിശോധിച്ചപ്പൊൾ ജിന്നുകളുടെ നിഴൽ ഞാൻ നിന്ന സ്ഥലത്ത് നിന്ന് പോകുന്നതും വരുന്നതും കാണാൻ സാധിച്ചു”. മുബാറക് കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്