തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

ഏഷ്യൻ ചാംബ്യൻസ് ലീഗ് ക്വർട്ടറിൽ അൽ നസ്‌റിന് തോൽവി

അബുദാബി: ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ക്വർട്ടറിന്റെ ആദ്യ പാദത്തിൽ റൊണാൾഡോയുടെ അൽ നസ്ർ യു എ ഇയുടെ അൽ ഐനിനോട് മടക്കമില്ലാത്ത ഒരു ഗോളിന് തോറ്റു.

44 ആം മിനുട്ടിൽ സുഫിയാന റഹീമിയിലൂടെയായിരുന്നു അൽ ഐൻ വിജയ ഗോൾ നേടിയത്. നന്നായി കളിച്ചെങ്കിലും അൽ നസ്റിന് ലക്‌ഷ്യം നേടാനായില്ല.

മത്സരത്തിൽ 94 ആം മിനുട്ടിൽ അൽ നസ്രിൻ്റെ ലപോർട്ടെ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. മാർച്ച് 12 നാണ് ഇരു ടീമുകളും തമ്മിലുള്ള രണ്ടാം പാദ മത്സരം.

അതേ സമയം ഏഷ്യൻ ചാംബ്യൻസ് ലീഗിലെ മറ്റു രണ്ട് സൗദി ടീമുകളായ അൽ ഹിലാലും ഇത്തിഹാദും തമ്മിലുള്ള ഒനാം പാദ ക്വാർട്ടർ മത്സരം ചൊവ്വാഴ്ഛ രാത്രി റിയാദിൽ നടക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്