തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

ലോക റെക്കോർഡിനൊപ്പമെത്തി സൗദിയുടെ അൽ ഹിലാൽ

റിയാദ്: വെള്ളിയാഴ്ച അൽ-റിയാദിനെ 3-1 ന് തോൽപ്പിച്ചതിന് ശേഷം സൗദി പ്രോ ലീഗിലെ മുൻ നിരക്കാരായ അൽ-ഹിലാൽ ക്ലബ് ”തുടർച്ചയായ ഏറ്റവും കൂടുതൽ വിജയങ്ങൾ” നേടിയ ടീം എന്ന ലോക റെക്കോർഡിന് ഒപ്പമെത്തി.


വെയ്ൽസിന്റെ നാഷണൽ പ്രീമിയർ ലീഗായ സൈമ്രുവിലെ ടീമായ ദി ന്യൂ സെയിൻ്റ്സ് 2016-17 സീസണിൽ നേടിയ തുടർച്ചയായ 27 വിജയങ്ങൾ എന്ന ലോക റെക്കോർഡിനൊപ്പമാണ് അൽ ഹിലാൽ ഇപ്പോൾ എത്തിയിട്ടുള്ളത്.

ഇനി ഹിലാലിന്റെ അടുത്ത കളി ഏഷ്യൻ ചാംബ്യൻസ് ലീഗിലെ ക്വാർട്ടർ രണ്ടാം പാദത്തിൽ ഇത്തിഹാദിനെതിരെയാണ്. ഇത്തിഹാദിനെതിരെ വിജയിച്ചാൽ ലോകത്ത് തുടർച്ചയായ കൂടുതൽ വിജയങ്ങൾ നേടിയ ടീം എന്ന റെക്കോർഡ് അൽ ഹിലാലിനു മാത്രമാകും.

സൗദി റോഷൻ ലീഗിലെ 23 മത്സരങ്ങൾ പൂർത്തിയായപ്പോൾ 65 പോയിൻ്റുമായി അൽ ഹിലാൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 53 പോയിന്റുമായി അൽ നസ്ർ രണ്ടാം സ്ഥാനത്തും അൽ അഹ്ലി 44 പോയിൻ്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്.

മൊറോക്കൻ ഗോൾ കീപ്പർ യാസീൻ ബോണോ, സെർബിയൻ താരം മിട്റോവിച്ച്, സൗദിയുടെ സാലിം ദോസരി, കോലിബാലി, മാൽക്കം തുടങ്ങി പ്രമുഖരുടെ നിരയാണ് ഹിലാലിന്റെ കരുത്ത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്